അനധികൃത കാറ്റാടി ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂവകുപ്പിന്റെ നീക്കം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ഭൂമികൈയ്യേറി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സാര്‍ജന്റ് റിയാലിറ്റീസ് എന്ന കമ്പനി അനധികൃതമായി കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നീക്കങ്ങളാണ് പാലക്കാട് കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്.
1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം വെച്ച് വരുന്നത്, ക്രമവത്ക്കരിക്കണമെന്നുള്ള മറ്റൊരു ഉത്തരവും ഇതിന് അനുബന്ധമായി പുറപ്പെടുവിച്ചിട്ടുണ്ട്. ആദിവാസികളെആസൂത്രിതമായി കബളിപ്പിച്ച് കാറ്റാടി കമ്പനിക്കാര്‍ ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കമാണ് റവന്യൂവകുപ്പധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. ആദിവാസികളുടെ ഏക്കര്‍ കണക്കിന് ഭൂമി അന്യാധീനപ്പെട്ടുപോയതായും അതെല്ലാം തിരിച്ച് പിടിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ അട്ടപ്പാടിയില്‍ ആരംഭിച്ച ഈ വിധം നീക്കങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം