ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് നട്ടെല്ലിന് വെടിയേറ്റു, അഞ്ച് പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: ആലത്തൂരില്‍ കാവശേരിയില്‍ ബാറില്‍ വെടിവെയ്പ്, ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗ സംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെയ്പ്. ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു. അഞ്ച് പേരെയും കസ്റ്റഡിയില്‍ എടുത്തു. കഞ്ചിക്കോട് സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. നട്ടെല്ലിന് വെടിയേറ്റ രഘുനന്ദന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read; എം എല്‍ എമാരെ നഷ്ടമായതിന്റെ വേദനയില്‍ എന്ത് തോന്നുന്നു? തേജസ്വി യാദവിനെ പരിഹസിച്ച് ഒവൈസി