സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: കെ സുരേന്ദ്രന്‍
കണ്ണൂര്‍: സിആര്‍പിഎഫ് വന്നാലും ഗവര്‍ണറെ വിടില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ വന്നാല്‍ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സിആര്‍പിഎഫിന്റെ അടുത്തുള്ളത് കളിത്തോക്കല്ലെന്ന് ഗോവിന്ദന്‍ ഓര്‍ത്താല്‍ നല്ലതാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ ആക്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ അവര്‍ രാഷട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവര്‍ണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പോലീസാണെന്നും അതാണ് കേന്ദ്രം സിആര്‍പിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read ;വയനാട്ടില്‍ പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല; വനംവകുപ്പ് പ്രതിസന്ധിയില്‍
മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാന്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്‌ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കെഎസ്ഡിസി എന്തിനാണ് 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ വെച്ച് സിഎംആര്‍എല്ലിനും എക്‌സാലോജിക്കിനും വേണ്ടി കോടതിയില്‍ പോയത്? പിണറായി വിജയന്റെ മകളുടെ സ്ഥാപനമാണോ കെഎസ്‌ഐഡിസി? സ്വന്തം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഭിഭാഷകന്‍ ഉള്ളപ്പോള്‍ ഹൈക്കോടതിയിലെ കേസ് വാദിക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഭയക്കാന്‍ കാര്യമായി ഉണ്ടെന്നതിന്റെ തെളിവാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം