January 22, 2025
#Politics #Top Four

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാതെ പോലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാതെ പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലെ കേസുകള്‍ മാത്രമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രധാന കേസുകളൊന്നും കൈമാറിയിട്ടില്ല.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മ്യൂസിയം പോലീസ് അന്വേഷിക്കുന്ന കേസില്‍ ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസ് കൈമാറിയില്ലെങ്കില്‍ ക്രൈംബ്രാഞ്ച് തുടക്കം മുതല്‍ അന്വേഷിക്കേണ്ടതായി വരും. കേസ് സംസ്ഥാന ഏജന്‍സി അന്വേഷിക്കണമെന്ന പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയുടെ നിയമോപദേശവും പോലീസ് അവഗണിച്ചു.

Leave a comment

Your email address will not be published. Required fields are marked *