October 18, 2024
#Politics

ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലും ഇനി സി.ആര്‍.പി.എഫിന്റെ പത്ത് കമാന്‍ഡോകളുടെ സുരക്ഷാ വലയമുണ്ടായിരിക്കുന്നതാണ്. ഇവര്‍ അനുവദിച്ചാലേ ആര്‍ക്കും ഗവര്‍ണര്‍ക്ക് അടുത്തെത്താനാവുകയുള്ളു. ബംഗളുരുവിലെ വി.ഐ.പി സുരക്ഷാ ഡിവിഷനില്‍ നിന്ന് 41 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് ഗവര്‍ണറുടെ സുരക്ഷയ്‌ക്കെത്തിയിരിക്കുന്നത്. എസ്.പി.ജി, എന്‍.എസ്.ജി പരിശീലനം ലഭിച്ച ഇവരില്‍ 10പേര്‍ എപ്പോഴും ഗവര്‍ണര്‍ക്ക് ചുറ്റിലുമുണ്ടാവും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

Also Read; തിയറ്ററില്‍ കാല്‍ വഴുതി വീണു; കോഴിക്കോട്ടെ പ്രമുഖ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു

സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇതുവരെ ഗവര്‍ണര്‍ക്ക് സുരക്ഷാചുമതല വഹിച്ചിരുന്നത് എന്നാല്‍ ഇനി ഇവര്‍ രണ്ടാംനിരയിലേക്ക് മാറുകയും യാത്രകളിലും പരിപാടികളിലും സുരക്ഷയൊരുക്കുന്നത് പോലീസായിരിക്കുമെന്നും അറിയിച്ചു.അതോടോപ്പം രാജ്ഭവന്‍ ഗേറ്റിലും ഉള്ളിലെ പോസ്റ്റുകളിലും പോലീസ് തന്നെ തുടരുമെന്നും കൂടാതെ ഗവര്‍ണറുടെ വാഹനത്തില്‍ പോലീസിനെ ഒഴിവാക്കുകയും പകരം സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ സഞ്ചരിക്കുകയും ചെയ്യും. പ്രതിഷേധമുണ്ടായാല്‍ നേരിടുന്നതും സമരക്കാരെ നീക്കുന്നതും യാത്രാപാത സുഗമമാക്കുന്നതുമടക്കം ചുമതലകള്‍ പോലീസിന് തന്നെയായിരിക്കും.

Leave a comment

Your email address will not be published. Required fields are marked *