#kerala #local news

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ തൊഴുത്തിന് പുറകില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ കൊന്നത്.

Also Read ; ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം

ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ബഹളം വെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച് കടുവ ഓടി മറയുകയായിരുന്നു. ഈ മേഖലയില്‍ കടുവശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *