ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം

ന്യൂഡല്‍ഹി: വാരാണസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാന്‍വാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകള്‍ മറച്ചു വെക്കുകയും മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കര്‍ ഒട്ടിക്കുകയുമായിരുന്നു.
Also Read ;ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക
വാരാണസി ജില്ലാ കോടതി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നല്‍കിയിരുന്നു.എന്നാല്‍ ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഗ്യാന്‍വാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയില്‍ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.
മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം