കെ.എസ്. ആർ.ടി. സി : ബിജുപ്രഭാകർ സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: കെ.എസ്. ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞു. ഗതാഗത വകുപ്പുമന്ത്രി ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടയിലാണ് ഈ തീരുമാനമുണ്ടായത്.
Also Read ;രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവ് 71.8 കോടി
സി.എം.ഡി. സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് ബിജു പ്രഭാകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കെ.എസ്. ആർ.ടി.സി യിൽ കഴിഞ്ഞ രണ്ടര വർഷമായി നടപ്പാക്കിയ നവീകരണപ്രവർത്തനങ്ങളെ ഗണേശ്കുമാർ നിശിതമായി വിമർശിച്ചതാണ് ബിജു പ്രഭാകറിനെ പ്രകോപിപ്പിച്ചത്.
അധികാരമേറ്റയുടനെ ഇലക്ട്രിക്ക് ബസ് സർവീസ് നഷ്ടമാണെന്ന് മന്ത്രി ഗണേഷ് കുമാർ വാദിച്ചിരുന്നു എന്നാൽ ആ വാദം തെറ്റെന്ന് തെളിയി ക്കുന്ന കണക്കുകളാണ് കെ.എസ്.ആർ.ടി. സിയിൽ നിന്നും പിന്നീട്പുറത്ത് വന്നത്. മന്ത്രിയും സി.എം.ഡി. യും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വഷളാവാൻ ഇതായിരുന്നു മറ്റൊരു കാരണം. ബിജു പ്രഭാകറിന് പകരം പുതിയ മേധാവിയെ നിയോഗിക്കുന്നതു വരെ ജോയിൻ്റ് എം.ഡി പ്രമോജ് ശങ്കറിനാണ് എം.ഡി യുടെ ചുമതല നൽകിയിട്ടുള്ളത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം