November 21, 2024
#kerala #Politics #Top News

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ലഭിച്ചിരുന്നു. സംഭവത്തില്‍ ആലപ്പുഴ, തിരുവനന്തപുരം സ്വദേശികള്‍ പിടിയിലായി.

Also Read  ; അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും

മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജിക്ക് നേരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറു പോലീസുകാരെ ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചിട്ടുണ്ട്. ഭാര്യയും അമ്മയും മക്കളും ഉള്‍പ്പെടെ വീട്ടുകാരുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും, പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Join with metro post:വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *