September 7, 2024
#kerala #Top News #Trending

ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന റോബോട്ടിക് ആനകളെ കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ്.

Also Read ; കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലിലാണ് ഈനിരയിലെ ആദ്യ റോബോട്ടിക് ആനയെ നടയ്ക്കിരുത്തിയത്. ‘ശ്രീ ശിവശങ്കര ഹരിഹരന്‍’ എന്നാണ് പേര്. വലത്താനേ എന്നുപറഞ്ഞ് സ്വച്ചില്‍ അമര്‍ത്തിയാല്‍ റോബോട്ട് ആന വലത്തേക്ക് നീങ്ങും. ചാലക്കുടിയിലെ വിദഗ്ധസംഘമാണ് ആനയെ നിര്‍മിച്ചത്. ഏതാണ്ട് എട്ടുമുതല്‍ ഒമ്പതുലക്ഷംരൂപയാണ് റോബോട്ടിക് ആനയുടെ നിര്‍മാണത്തിന് ചെലവായതെന്നും 10 മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും സ്‌പോണ്‍സറെ കണ്ടെത്തി ആനയെ നിര്‍മിച്ചുനല്‍കുമെന്നാണ് വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സ്ഥാപകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറയുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കൈവിടാതെ ഉത്സവങ്ങള്‍ മികവോടെ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിക് എലിഫന്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മലയാളികള്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രമാണ് ഗൂഡല്ലൂരിലേത്. ക്ഷേത്രജീവനക്കാര്‍ക്ക് റോബോട്ടിക് ആനയെ എങ്ങനെ പരിപാലിക്കണമെന്ന പരിശീലനം ലഭിച്ചിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *