November 21, 2024
#Career #news

എല്‍ഡിസി റാങ്ക്‌ലിസ്റ്റ് പുറത്ത്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആന്റ് മാര്‍ക്കറ്റിങ്) കോര്‍പറേഷന്‍ ലിമിറ്റഡിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്ക് പിഎസ്എസി നടത്തിയ പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് പുറത്ത്.

2023 മെയ് ആറിന് നടന്ന 558/2021 ഒഎംആര്‍ പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് ആണ് പിഎസ്എസി പുറത്തിറക്കിയിരിക്കുന്നത്. 2024 ഫെബ്രുവരി ആറുമുതല്‍ ലിസ്റ്റ് പ്രാബല്യത്തില്‍ വന്നു. മൂന്നുവര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.

Also Read; രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്തി പോലീസ്; പരാതിയുമായി വിദ്യാര്‍ത്ഥിനി

1619 പേരാണ് മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സപ്ലിമെന്ററി ലിസ്റ്റില്‍ ഈഴവ/തിയ്യ വിഭാഗത്തില്‍നിന്ന് 206 ഉം പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍നിന്ന് 143 ഉം മുസ്ലീം വിഭാഗത്തില്‍നിന്ന് 309 ഉം ലത്തീന്‍ കത്തോലിക്ക/എഐ വിഭാഗത്തില്‍നിന്ന് 102 ഉം ഒബിസി വിഭാഗത്തില്‍നിന്ന് 77 ഉം വിശ്വകര്‍മ വിഭാഗത്തില്‍നിന്ന് 77 ഉം എഐയുസി നാടാര്‍ വിഭാഗത്തില്‍നിന്ന് 26 ഉം പട്ടികജാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 24 ഉം ധീവര വിഭാഗത്തില്‍നിന്ന് 26 ഉം ഹിന്ദു നാടാര്‍ വിഭാഗത്തില്‍നിന്ന് 25 ഉം ഇഡബ്യുഎസില്‍ (എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍) നിന്ന് 141 ഉദ്യോഗാര്‍ഥികളും ഉള്‍പ്പെടുന്നു.

Bevco LDC Rank List

 

Leave a comment

Your email address will not be published. Required fields are marked *