#Top Four

അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം അനുവദിക്കാനും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുമുള്ള ബഡ്ജറ്റ് നിര്‍ദ്ദേശത്തെ മന്ത്രി കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

‘ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്ന നയസമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യങ്ങള്‍ കൂടി നമ്മുടെ നാട്ടിലുണ്ട്. തീര്‍ച്ചയായും സംസ്ഥാനത്തിന്റെ ജാഗ്രതാപൂര്‍വമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ധനകാര്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ധനകാര്യപരമായ കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത്തരം കാര്യങ്ങള്‍ എക്‌സ്പ്ലോര്‍ ചെയ്യുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അല്ലാതെ അന്തിമമായ നിലയിലായെന്നല്ല.’- മന്ത്രി പറഞ്ഞു.

Also Read; സംസ്ഥാനത്ത് സ്വര്‍ണവില കൂടിയ നിരക്കില്‍

‘ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി നിങ്ങള്‍ വേവലാതിപ്പെടേണ്ട. എസ് എഫ് ഐ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയ്ക്ക് ആവരുടെ ആശങ്കകള്‍ മുന്നോട്ടുവയ്ക്കുകയും, അത് പരിഹരിക്കുന്നുണ്ടെന്ന ഉറപ്പ് നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. അതുകൊണ്ടാണ് അവര്‍ അത് ചെയ്തത്. വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടോ, കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ, ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. അത് പരിശോധിക്കും. എന്നിട്ടേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ. ധനകാര്യമന്ത്രി ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. നയപരമായ കാര്യങ്ങളെ സംബന്ധിച്ച് ഒരു വിശദീകരണം നടത്താന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.’- മന്ത്രി വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *