തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി
കാക്കനാട്: തര്‍ക്കത്തിനിടെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ ‘മദീന’ ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞത്. നെഞ്ചില്‍ കടിയേറ്റ കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ രണ്ടു പല്ലുകളില്‍ നിന്നേറ്റതിന് സമാനമായ മുറിവുണ്ട് അതിനാല്‍ സംഭവത്തില്‍ പോലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
Also Read; ഈ ബീച്ചിലെത്തിയാല്‍ ചൂലിന് അടിക്കും
ഇടപ്പള്ളിയില്‍ നിന്ന് ബസില്‍ കയറിയ തന്നോട് മോശമായി പെരുമാറിയെന്നും മുഖത്ത് അടിച്ചെന്നും കുട്ടി പരാതിയില്‍ പറയുന്നു. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിര്‍ത്തുകയും ‘ഇവിടെ നിന്നാല്‍ പോരേ എന്ന് ചോദിച്ചതാണ്’കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കണ്ടക്ടര്‍ കുട്ടിയോട് തര്‍ക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് വിവരം.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































