കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍
കൊച്ചി: കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്.
Also Read ; സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു
ഇന്ന് പുലര്‍ച്ചെയോടെയാണ് മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ഒറ്റക്കാണ് ശാരദ താമസിക്കുന്നത്. എന്നാല്‍ സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് പ്രധാന കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുതലായി കാട്ടാന ഭീഷണിയുള്ളത്
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































