December 18, 2025
#Top Four

എറണാകുളത്ത് പടക്ക കടയ്ക്ക് തീപിടിത്തം

എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിത്തം. വലിയ സ്‌ഫോടന ശബ്ദം കേട്ടതായും നാട്ടുകാര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എത്ര പേര്‍ക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണതായും സമീപ വാസികള്‍ പറയുന്നു.

Also Read; ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം

ഇതിനെതുടര്‍ന്ന് സ്‌ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നതിനാല്‍ രണ്ടു വണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *