വയനാട് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി
മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി ആനയെ ട്രാക്ക് ചെയ്തതായാണ് വനം വകുപ്പ് വ്യക്തമാക്കിയത്. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളതെന്നും ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചിട്ടുണ്ട്.
ട്രീ ഹട്ടില്‍ നിന്ന് ബേലൂര്‍ മഖ്നയെ നിരീക്ഷിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്‌നല്‍ ലഭിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
Also Read; കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍
മണ്ണുണ്ടിയില്‍ വെച്ച് തന്നെ ആനയെ മയക്കുവെടി വെക്കാനാണ് പ്ലാന്‍. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടുപോകുക. ഇന്നലെ ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെയെ മാത്രമേ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടിട്ടുണ്ട്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































