പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ
ജയ്പൂര്‍: തന്നെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ ജലസംഭരണിക്ക് മുകളില്‍ കയറി ദളിത് സ്ത്രീ. രാജസ്ഥാനിലെ ജയ്പൂരിലാിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ താഴെ വലകള്‍ കെട്ടി പോലീസ് സുരക്ഷിതത്വം ഉറപ്പാക്കി.
Also Read; തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ
തുടര്‍ന്ന് ജലസംഭരണിക്ക് മുകളില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ സംസാരിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ താഴെയിറക്കിയത്. സ്ത്രീയെ പിന്നീട് കസ്റ്റഡിയിലെടുത്തു. പപ്പു ഗുജ്ജാര്‍ എന്നയാളുടെ പേരിലാണ് ഇക്കഴിഞ്ഞ ജനുവരി 16ന് യുവതി പരാതി നല്‍കിയിരുന്നത്. പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതി ജലസംഭരണിക്ക് മുകളില്‍ കയറിയത്. പ്രദേശത്തെ ദളിത് വിഭാഗങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































