January 22, 2025
#Top Four

കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ മരിച്ചു

മാനന്തവാടി: കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍ മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പോളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍ പെട്ട പോള്‍ ഭയന്നോടി വീണതോടെ കാട്ടാന ചവിട്ടുകയായിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകര്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടയച്ച കാട്ടാന മാനന്തവാടിയിലെത്തി പടമല പനച്ചിയില്‍ മദ്ധ്യവയസ്‌കനെ ചവിട്ടിക്കൊന്നിരുന്നു. കഴിഞ്ഞ നവംബര്‍ മുപ്പതിന് കര്‍ണാടക വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ശല്യക്കാരനായ ബേലൂര്‍ മഗ്‌ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം അജീഷിന്റെ ജീവനെടുത്തത്.

Leave a comment

Your email address will not be published. Required fields are marked *