#kerala #Top Four

വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

പുല്‍പ്പള്ളി: വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരുമെന്നും വനം, റവന്യു, തദ്ദേശസ്വയംഭരണ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ച് അഭിപ്രായം തേടുമെന്നും വനമന്ത്രി പറഞ്ഞു.

Also Read ; വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതിക്ക് കഠിനതടവ്

‘പോളിന് വിദഗ്ധ ചികിത്സ നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ എല്ലാ സഹകരണവും പിന്തുണയും പോളിന്റെ കുടുംബത്തിന് നല്‍കും. പോളിന് ചികിത്സ നല്‍കിയതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. എന്നാലും ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അതില്‍ എന്തെങ്കിലും കഴമ്പ് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാറിന് യാതൊരു മടിയുമില്ലെന്നും’ മന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും കാട്ടാനയെ പിടികൂടുക എന്നത് തന്നെയാണ് വനംവകുപ്പിന്റെയും സര്‍ക്കാറിന്റെയും ഉദ്ദേശമെന്നും അതില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *