വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ച് ഗവര്‍ണര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Also Read ;ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്
ഇന്നത്തെ സന്ദര്‍ശന ലക്ഷ്യം ബാധിക്കപ്പെട്ട മനുഷ്യരെ ആശ്വസിപ്പിക്കുക എന്നതാണ്. പ്രശ്ന പരിഹാരത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായിരുന്നു. വൈകിയാണ് വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായത് നികത്താനാവാത്ത നഷ്ട്ടമാണ്. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാതെ പരിഹാരം കാണാന്‍ ശ്രമിക്കണമായിരുന്നു. ഇവിടെ അതുണ്ടായില്ല. അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ല. വായനാട്ടുകാരുടെ ആവശ്യങ്ങളിലെല്ലാം ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം