#india #Movie #Trending

35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക്

പ്രതിമാസം 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് വന്ന നായകനാണ് വിക്രാന്ത് മസ്സേ. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്ന 12ത്ത് ഫെയിലിന്റെ ഈ നായകന്‍ 2007 ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ടെലിവിഷനില്‍ തിരക്കുള്ള നടനായിരുന്നു. വലിയ വരുമാനം ലഭിക്കുന്ന മേഖല ആയിരുന്നുവെങ്കിലും കാലം ചെന്നപ്പോള്‍ തനിക്ക് അത് മടുത്തെന്നാണ് വിക്രാന്ത് പറയുന്നത്. അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ ഈ നിര്‍ണായക തീരുമാനം എടുത്തത്. ഇനിയും അത് എടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലയായിരുന്നെന്നും വിക്രാന്ത് പറഞ്ഞു.

Also Read; കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ

2013 മുതല്‍ സിനിമയിലുള്ള വിക്രാന്ത് ശ്രദ്ധേയ വേഷങ്ങളില്‍ മുന്‍പും എത്തിയിട്ടുണ്ടെങ്കിലും ബോക്സ് ഓഫീസ് വിജയം നേടുന്നത് ആദ്യമാണ്. ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ കാര്യമായി കളക്ഷന്‍ വന്നു എന്നതായിരുന്നു 12 ത്ത് ഫെയിലിന്റെ പ്രത്യേകത

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *