ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു

ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
Also Read ; 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക്
കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും കിടക്കക്ക് തീപിടിക്കുകയുമായിരുന്നു.
ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. കിടക്ക ഭാഗികമായി കത്തിയ നിലയിലാണ്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം