• India
#india #Top News

ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി

ബംഗളൂരു: ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൂപ്പുകുത്തിയ ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്.

Also Read ; വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി

രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്ന് ഔദ്യോഗിക വിശദീകരണം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ ബൈജു രവീന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ലായിരുന്നു കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

പിന്നാലെ ബൈജൂസിന്റെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന നടത്തിയത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ബൈജൂസിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പരാതികളില്‍ അന്വേഷണം നടത്തുന്നതിന് ബൈജു രവീന്ദ്രനോട് ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടുവെങ്കിലും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ഇഡി അന്ന് പരിശോധന നടത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *