ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍
കോഴിക്കോട്: കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആന വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയുകയുളളു. ആനയുടെ സഞ്ചാരപഥം നന്നായി നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ സന്ദര്‍ശനം അനൗദ്യോഗികമാണ്. മന്ത്രി വന്നത് നല്ല കാര്യമാണ്. മന്ത്രിയുമായി കൂടിക്കാഴ്ചയില്ല. ഭൂപേന്ദ്ര യാദവിന്റെ കത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്തിന് ചട്ട പ്രകാരം മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. ചട്ടങ്ങളില്‍ ഇളവ് വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ് എന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം