ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍
ആലുവ: ആലുവയില്‍ രണ്ട് വീടുകളില്‍നിന്ന് 38 പവന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസ് അന്വേഷിക്കാന്‍ സംഘം ശനിയാഴ്ച കേരളത്തിലെത്തും. ചൊവ്വാഴ്ച രാത്രി അജ്‌മേര്‍ ദര്‍ഗ ശെരീഫിനു സമീപത്തുനിന്ന് കേരള പോലീസ് സാഹസികമായാണ് മോഷണക്കേസിലെ പ്രതികളെ പിടികൂടിയിരുന്നത്. പ്രതികളിലൊരാള്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ലഭിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ടവര്‍ ലൊക്കേഷന്‍ അനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. അജ്‌മേറില്‍ പിടിയിലായ പ്രതികളെ കോടതിയുടെ അനുമതിയോടെയാണ് ആലുവയിലെത്തിക്കുന്നത്. ഉത്തരാഖണ്ഡ് റാപൂര്‍ റൂര്‍ക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) എന്നിവരാണ് പിടിയിലായത്.
Also Read ; പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പിടിയിലാകുന്നതിനിടയില്‍ അന്വേഷണ സംഘത്തിനും അജ്‌മേര്‍ പോലീസിനും നേരെ വെടിയുതിര്‍ത്തതിനാല്‍ അജ്‌മേര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്ക് അജ്‌മേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം