December 18, 2025
#kerala #Top Four

ലൈസന്‍സെടുക്കാന്‍ കടമ്പകളേറെ; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: ഇനി വണ്ടി നല്ലതുപോലെ ഒടിക്കാനറിഞ്ഞാലേ ലൈസന്‍സ് കിട്ടൂ. എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാത്ത രീതിയിലാണ് പുതിയ പരിഷ്‌കാരങ്ങള്‍. മേയ് 1 മുതല്‍ ഇത് നടപ്പിലാക്കും. എച്ചിനു പകരം സങ്കീര്‍ണമായ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് ലൈസന്‍സ് എടുക്കാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read ; ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

അതേസമയം ‘മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടര്‍ സൈക്കിള്‍ ആയിരിക്കണം. അതായത് ഇനി എം 80 ഉപയോഗിക്കാന്‍ പറ്റില്ല. കൂടാതെ നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുള്ള 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മേയ് ഒന്നിനു മുന്‍പായി നീക്കം ചെയ്ത് പകരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ ചേര്‍ക്കണം.

  • കാര്‍ ഉള്‍പ്പെടെ ലൈറ്റ് മോട്ടര്‍ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല.

 

  • ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് പാര്‍ട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.

 

  • മോട്ടര്‍ സൈക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് റോഡില്‍ത്തന്നെ നടത്തണം. ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

 

  • പ്രതിദിനം ഒരു എംവിഐയും ഒരു എഎംവിഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തണം. ഇതില്‍ 20 പുതിയ അപേക്ഷകരും നേരത്തേ പരാജയപ്പെട്ട 10 പേരുമായിരിക്കണം.

 

  • പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ല്‍ കുറവാണെങ്കില്‍ നേരത്തേ അപേക്ഷിച്ച് ടെസ്റ്റിനു ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30 ലധികം ടെസ്റ്റ് ഒരുദിവസം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

 

  • ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ എല്‍എംവി വിഭാഗത്തില്‍പെടുന്ന വാഹനങ്ങളില്‍ ടെസ്റ്റ് റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റിക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് എംവിഐ കൊണ്ടുപോകണം. ഈ ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കണം. ഡേറ്റ 3 മാസം സൂക്ഷിച്ച് വെക്കുകയും വേണം.

 

  • കൂടാതെ റഗുലര്‍ കോഴ്‌സിലൂടെ മോട്ടര്‍ മെക്കാനിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടറാകാന്‍ സാധിക്കൂ.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *