എഞ്ചിന്‍ തകരാറായ വിമാനത്തില്‍ യാത്രക്കാരെ അടച്ചിട്ടത് അഞ്ച് മണിക്കൂര്‍; ശ്വാസം മുട്ടല്‍, ദേഹാസ്വാസ്ഥ്യം, ആകെ സീന്‍

മുംബൈ: വിമാനത്തില്‍ അഞ്ച് മണിക്കൂര്‍ പെട്ടുപോയ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി പരാതി. മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെയാണ് യാത്രക്കാര്‍ ദുരുതം പേറിയത്. എയര്‍ മൗറീഷ്യസിന്റെ എം കെ 749 വിമാനമാണ് യാത്ര തുടരാന്‍ മണിക്കുറുകള്‍ വൈകിയത്.
Also Read ; മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം
ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. മൂന്നരയോടെ തന്നെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. ആ സമയം മുതല്‍ വിമാനത്തിനുള്ളില്‍ അകപ്പെട്ട യാത്രക്കാര്‍ പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും അനുവധിച്ചില്ല.
എഞ്ചിന്‍ തകരാറ് കാരണം വൈകിയ വിമാനം എത്രയും പെട്ടെന്ന് പുറപ്പെടും എന്ന നിര്‍ദേശം നല്‍കിയാണ് യാത്രക്കാരെ അഞ്ച് മണിക്കൂര്‍ വിമാനത്തിനുള്ളില്‍ തളച്ചിട്ടത്. ഇരുനൂറോളം യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ എയര്‍ കണ്ടീഷനിംഗ് സംവിധാനം പ്രവര്‍ത്തനരഹിതമായതോടെയാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. എഞ്ചിന്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാതായതോടെ പത്ത് മണിയോടെ സര്‍വീസ് റദ്ദാക്കുകയും ചെയ്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം