ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു, മാധ്യമങ്ങള്‍ എന്നോട് മാപ്പ് പറയണം, സതീശന്‍ അനിയനാണ് – സുധാകരന്റെ വിശദീകരണം

ആലപ്പുഴ: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ അസഭ്യവാക്ക് പ്രയോഗിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വിശദീകരണം. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാല്‍ മാപ്പ് പറയില്ല. മാധ്യമങ്ങള്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഡി സതീശനും താനും തമ്മില്‍ ജ്യേഷ്ഠാനുജന്‍മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരാഗ്നി ജാഥയ്ക്ക് സതീശനാണ് ഓടി നടക്കുന്നത്. അദ്ദേഹത്തെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തില്‍ എനിക്ക് കഴിയില്ല. ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.
Also Read ; സുധാകരന്റെ അസഭ്യ പദപ്രയോഗം; സതീശന്‍ ഉടക്കി, ഹൈക്കമാന്‍ഡ് ഇടപെട്ടു
സതീശന്‍ അതൃപ്തന്‍, കെ സി ഇടപെട്ടു….
സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും അസഭ്യപദ പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തി. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടു. തിരഞ്ഞെടുപ്പിനെയും സമരാഗ്നി ജാഥയെയും ഇക്കാര്യങ്ങള്‍ ബാധിക്കരുതെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. എ ഐ സി സി ജനറല്‍ഡ സെക്രട്ടറി കെ സി വേണുഗോപാല്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു.
മൈക്കിന് മുന്നില്‍ അമളി പറ്റുന്ന സുധാകരന്‍…
സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
സമരാഗ്നിയുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകി. തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയാണെന്ന് സുധാകരന്‍ തിരക്കി. സതീശന്‍ മറ്റൊരു പരിപാടിയിലാണെന്ന് അറിഞ്ഞതോടെ കെ പി സി സി അധ്യക്ഷന്‍ മൈക്ക് ഓണായിരുന്നുവെന്ന് പോലും ചിന്തിക്കാതെ തെറി പറയുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം