പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് ടി എന്‍ പ്രതാപന്‍ എംപി

തൃശൂര്‍: സുനില്‍ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയാറെടുക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംപി. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതാപന്‍ പറഞ്ഞു.
Also Read ; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
‘അന്ധമായ കമ്മ്യൂണിസ്റ്റ് വിധോരമുള്ള ഒരാളല്ല ഞാന്‍. തൃശൂരിലെ നല്ല കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയെ തോല്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരില്‍ നിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ ന്യായീകരിക്കുന്ന ആര്‍എസ്എസിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട. കേരളത്തിനകത്തും പുറത്തും മതവൈര്യം വളര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടും ഞങ്ങള്‍ക്ക് വേണ്ട. ഇത് നിലപാടാണ്. ഇതിലൊരു വിട്ടുവീഴ്ചയുമില്ല’ എന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ടി എന്‍ പ്രതാപന്‍ തന്നെയാകും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രതാപനും സുനില്‍കുമാറിനും നല്ല അടിത്തറയുള്ള മണ്ഡലം കൂടിയാണ് തൃശൂര്‍. അതേസമയം തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ദേശീയനേതൃത്വം.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം