December 18, 2025
#kerala #Top Four

സിദ്ധാര്‍ത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. പോലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. തെറ്റ് പറ്റിപ്പോയി എന്ന എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവന നടത്തിയതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *