October 25, 2025
#kerala #local news #Top News

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം പാരിപ്പള്ളി സ്വദേശി സുനില്‍ കുമാറിനാണ് കടിയേറ്റത്. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാരും പോലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു.

Also Read ;ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക്

നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ സുനില്‍ കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരുകയായിരുന്നു. പൊലീസും സുരക്ഷാ ജീവനക്കാരും ഇയാളോട് പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അര മണിക്കൂറോളം ഇയാള്‍ പാമ്പുമായി സാഹസം കാട്ടി. പിന്നാലെ കടിയേല്‍ക്കുകയായിരുന്നു. സുനില്‍ കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചു.പിന്നീട്‌ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *