October 18, 2024
#kerala #local news

സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളെല്ലാം സമാര്‍ട്ടാകുന്നു. പാഞ്ചജന്യത്തില്‍നിന്നാണ് തുടക്കംകുറിക്കുന്നത്. പാഞ്ചജന്യത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇനി പുതുമോടിയോടെ താമസിക്കാം. ചൊവ്വാഴ്ച്ച മുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.ശ്രീവത്സം ഗസ്റ്റ് ഹൗസും കൗസ്തുഭവും എത്രയും പ്പെട്ടന്ന് തന്നെ ഓണ്‍ലൈന്‍ ആവുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂരില്‍ വരുന്ന ഭക്തര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ താമസിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശ്രീവത്സം വി ഐപികള്‍ക്കുള്ളതാണെങ്കില്‍ പാഞ്ചജന്യവും കൗസ്തുഭവും സാധാരണക്കാരായ ഭക്തര്‍ക്കുള്ളതാണ്.

Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി

പാഞ്ചജന്യത്തില്‍ രണ്ടു ദിവസം മുമ്പെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തണം.90 ദിവസം മുമ്പു വരെ ബുക്ക് ചെയ്യാം. http://guruvayurdevaswom.in എന്നതാണ് വിലാസം ഇതിലൂടെ മുറികളുടെ നിരക്കും ഒഴിവുണ്ടോ എന്നും അറിയാന്‍ സാധിക്കും. കൂടാതെ മുറി വാടക ഓണ്‍ലൈനായി തന്നെ അടക്കാന്‍ സാധിക്കും. എന്നാല്‍ കോഷന്‍ നിക്ഷേപത്തുക താമസിക്കാന്‍ വരുമ്പോള്‍ കൊടുത്താല്‍ മതി. ബുക്ക് ചെയ്യുമ്പോള്‍ ആധാറിന്റെ നമ്പര്‍ ചേര്‍ക്കുകയും അതേ നമ്പറുള്ള ആധാര്‍ കാര്‍ഡ് തന്നെയാണ് താമസിക്കാന്‍ വരുമ്പോള്‍ കൊണ്ടുവരേണ്ടതും. അതുപോലതന്നെ ഗുരുവായൂര്‍ ദേവസ്വത്തിലെ ഒരു സ്ഥാപനത്തില്‍ ആദ്യമായാണ് യൂണിഫോം ഏര്‍പ്പെടുത്തുന്നത്. പഞ്ചജന്യത്തില്‍ അത് നടപ്പായിട്ടുണ്ട്.
ഇവിടെ 65- ഓളം ജീവനക്കാരുണ്ട്. റൂം ബോയ്‌സ് നീല പാന്റ്‌സും നീല ഷര്‍ട്ടും. വാച്ച്മാന്‍മാര്‍ക്ക് കാക്കിയും. തിരുപൂരിലുള്ള ഒരുഭക്തന്റെ വകയായാണിത്.

പുതുക്കിയ നിരക്ക്

മൂന്ന്, അഞ്ച് കിടക്കമുറികളാണ് പാഞ്ചജന്യത്തിലുള്ളത്. ആകെ 105 മുറികള്‍ 363 ബെഡ്ഡുകള്‍, 3 ബെഡ് നോണ്‍ എ.സി-55 എണ്ണം-നിരക്ക്: 1200.3 ബെഡ് എ.സി,-26 എണ്ണം- നിരക്ക്: 2000,5 ബെഡ് (നോണ്‍ എസി മാത്രം)-24 എണ്ണം 1600. റിസര്‍വേഷന്‍ നിരക്കായി 100 രൂപയും 12 ശതമാനം ജിഎസ്ടിയും വേണം. കോഷന്‍ ഡെപ്പോസിറ്റ്(തിരിച്ചുനല്‍കുന്നത്) 500 രൂപയാണ്.ശ്രീവത്സത്തിലും കൗസ്തുഭത്തിലും ശ്രീവത്സം അനക്‌സിലും രണ്ടു കിടക്കമുറുകളുണ്ട്.കൗസ്തുഭത്തില്‍ വെറും 336 രൂപ അടച്ചാല്‍ രണ്ടു കിടക്കമുറി ലഭിക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ കൗസ്തുഭത്തിലെ നിരക്കിലും ചെറിയ മാറ്റങ്ങളുണ്ടാകാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *