ഷമയൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍, ഷമയെ പിന്തുണച്ച് സതീശന്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പ്രസ്ഥാനമോ?
ലോക്‌സഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിമര്‍ശനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയിലെ ആരുമല്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും ഷമ മുഹമ്മദിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം.
Also Read ; അയല്‍വാസിയുടെ ചെവി യുവതി കടിച്ചു മുറിച്ചു, കാരണം ചെറിയൊരു തര്‍ക്കം..!
‘അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ല’, എന്നായിരുന്നു സുധാകരന്റെ മറുപടി. അതേസമയം ഷമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്, ഷമ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വനിതകള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം കൊടുക്കാന്‍ സാധിച്ചില്ല. അക്കാര്യം ശ്രദ്ധിക്കണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. അക്കാര്യം പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കൂടുതല്‍ സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കണമായിരുന്നു. സോഷ്യല്‍ ബാലന്‍സൊക്കെ നോക്കി വന്നപ്പോള്‍ അതിന് സാധിച്ചില്ല. അക്കാര്യത്തില്‍ വിഷമമുണ്ട്’ സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചുകൊണ്ട് ഷമ മുഹമ്മദ് രംഗത്ത് വന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ല. മൂന്ന് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമായിരുന്നു. ഇടതുപക്ഷം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മൂന്ന് സീറ്റ് നല്‍കിയതായും ഷമ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പാര്‍ട്ടി പാലിച്ചില്ല. കേരളത്തില്‍ 51% സ്ത്രീകളാണ്. മറ്റു പാര്‍ട്ടികളില്‍ സ്ത്രീ സ്ഥാനാര്‍ഥികള്‍ അധികമുണ്ട്. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തതെന്തുകൊണ്ടാണ്. പാലക്കാട് നിന്നുള്ള എം എല്‍എ യെയാണ് വടകരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഒരു മികച്ച സ്ഥാനാര്‍ഥിയാണ്. പക്ഷേ അദ്ദേഹം ഒരു സിറ്റിങ് എംഎല്‍എയാണ്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ തുറന്ന് പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം