പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍
ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്. രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടമാണ് ആന തകര്‍ത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് തകര്‍ത്ത് ആന അകത്തുകയറുകയും. സമീപമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കൊടിമരം തകര്‍ത്ത് ഫെന്‍സിംഗിന് മുകളിലേക്ക് ഇട്ട ശേഷമാണ് ആന അകത്തുകടക്കുന്നത്. അതിനാല്‍ ചക്കക്കൊമ്പന്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read ;പൗരത്വ നിയമ ഭേദഗതി നിയമം 2024; എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും
നേരത്തേ അരിക്കൊമ്പന്‍ പതിവായി ആക്രമിച്ചിരുന്ന റേഷന്‍കടയ്ക്ക് നേരെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഈ കെട്ടിടം തകര്‍ന്നിരിന്നു ഇതിന് പിന്നാലെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത് അതാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുന്നത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം