ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാടുകടത്തും

തൃശൂര്‍: പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവിറക്കി. ചാലക്കുടിയിലെ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ ആറ് മാസത്തേക്കാണ് നാട് കടത്താന്‍ ഉത്തരവിട്ടത് എന്ന് ഡിഐജി അജിതാംബീഗം അറിയിച്ചു. ചാലക്കുടിയിലെ ജീപ്പ് തകര്‍ത്തത് ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍.
Also Read ; സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി
ഡിസംബര്‍ 22നായിരുന്നു ഐ.ടി.ഐ തിരഞ്ഞെടുപ്പ്. അതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ളാദപ്രകടനം നടത്തി തിരിച്ചെത്തിയ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ജീപ്പ് തകര്‍ത്തതിന് പിടിയിലായ നിധിന്‍ പുല്ലനെ പൊലീസുകാരില്‍ നിന്നും രക്ഷപ്പെടുത്തിയ സി.പി.എം നേതാക്കളുടെ പേരിലും കേസെടുത്തിരുന്നു. ഡിസംബര്‍ 23നാണ് നിധിനെ അറസ്റ്റ് ചെയ്തതിരുന്നു. 2024 ഫെബ്രുവരിയില്‍ ഹൈക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം