കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാര്‍ രംഗത്ത്. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ എസി മുറികളുണ്ടാവും, ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ കെഎസ്ആര്‍ടിസി സ്റ്റേഷനുകള്‍ നവീകരിക്കാന്‍ പദ്ധതിയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.
അതുപോലതന്നെ പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കുന്നതടക്കം ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാര്‍ നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായും ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































