September 7, 2024
#kerala #Top News

ഇലക്ട്രല്‍ ബോണ്ട് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ഇലക്ട്രല്‍ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇലക്ടറല്‍ ബോണ്ട് നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ്. കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയില്‍ നിന്ന് സീരിയല്‍ നമ്പര്‍ ഇല്ലാത്തതെന്തെന്നും ചോദിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഇന്ന് ബാങ്ക് കോടതിക്ക് മറുപടി നല്‍കുമെന്നും എസ്ബിഐയെ പ്രതിനിധീകരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാങ്ക് അഭിഭാഷകന് ഒപ്പം ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

Also Read ; ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ബിജെപി

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ബിഐ കൈമാറിയ കടപത്രത്തിന്റെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീചകരിച്ചു അതായത് 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളുടെ വിവരങ്ങള്‍ ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇതുകൂടാതെ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ രാഷ്ട്രീയപാര്‍ട്ടികള്‍ ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *