ടൈഗറിന് ശബ്ദമാവാന്‍ പ്രിയങ്ക

കരടിയില്‍ നിന്നും പെരുമ്പാമ്പില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മക്കടുവയുടെ കഥ വിവരിക്കാന്‍ പ്രിയങ്ക ചോപ്രയെത്തുന്നു. ഡിസ്‌നി നേച്ചറിന്റെ ടൈഗര്‍ എന്ന ഡോക്യുമെന്ററിയുടെ വിവരണ ശബ്ദമാണ് നടി പ്രിയങ്ക ചോപ്ര നല്‍കുക. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാനായി അമ്മക്കടുവ നടത്തുന്ന ശ്രമങ്ങള്‍ ഏത് അമ്മയുടെയും മനസ്സില്‍ തൊടുമെന്നും ഡോക്യുമെന്ററിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി.
Also Read ; മോദി വീണ്ടും കേരളത്തിലേക്ക്
മാര്‍ക്ക് ലിന്‍ഫീല്‍ഡ്, വനേസ ബൊറോവിറ്റ്‌സ്, റോബ് സള്ളിവന്‍ എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഭൗമദിനമായ ഏപ്രില്‍ 22 നാണ് ഡോക്യുമെന്ററി ഡിസ്‌നിയിലും ഹോട്‌സ്റ്റാറിലും സംപ്രേക്ഷണത്തിനെത്തുക
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം