December 18, 2025
#kerala #Top News

തനിക്കൊപ്പമുള്ള ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ

തനിക്കൊപ്പമുള്ള ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നടന്‍ ടൊവിനോ തോമസ്. ടോവിനോയും തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും തമ്മിലുള്ള ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോയുടെ പോസ്റ്റ്.

Also Read ; ടൈഗറിന് ശബ്ദമാവാന്‍ പ്രിയങ്ക

‘എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ അംബാസിഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്. ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന പോസ്റ്ററുകള്‍ എല്ലാം തന്നെ പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചെന്നും വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *