സിബിഐ എത്തിയില്ല, അന്വേഷണം നിലച്ച് സിദ്ധാര്‍ഥന്‍ കേസ്
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നിലച്ചി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച 9 നാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂര്‍ത്തിയായെന്നാണ് പോലീസ് നിലപാട്. അതിനു ശേഷം അന്വേഷണത്തില്‍ പുരോഗതിയില്ല.
Also Read ; എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ്
സിബിഐ എത്തുന്നതു വരെ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉള്‍പ്പെടുത്താനും പോലീസ് ശ്രമിക്കുന്നില്ലെന്ന് സിദ്ധാര്‍ഥന്റെ ബന്ധുക്കള്‍ ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ഒത്താശ ചെയ്‌തെന്നും പരാതിയിലുണ്ട്. മര്‍ദനം നടക്കുന്ന സമയത്ത് സിദ്ധാര്‍ഥന്റെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്തയാളെ ഇതു വരെ ചോദ്യം ചെയ്തിട്ടില്ലെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് പറഞ്ഞു. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന ചോദ്യവും രക്ഷിതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം