#kerala #Top News

തെരഞ്ഞെടുപ്പ്: പിഎസ് സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ തീയതികള്‍ക്ക് മാറ്റം

തിരുവനന്തപുരം : പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖൃാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്.

Also Read ; ‘കാക്കയുടെ നിറം’: ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം.

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്.

ഇതിന്റെ ഭാഗമായി വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. ഏപ്രില്‍ 24ന് നടത്താനിരുന്ന സ്റ്റാഫ് നഴ്സ് പരീക്ഷ 29ലേക്കും ഏപ്രില്‍ 25ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍ തസ്തിക പരീക്ഷ 30ലേക്കും മാറ്റി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *