ബി ജെ പിയിലേക്കില്ല, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു, ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍
തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികള്‍ ആരോപിക്കുന്നത് പോലെ താന്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ പോയതല്ലെന്നും രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ബിജെപിയില്‍ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ പോയതെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് രാജേന്ദ്രന്‍ രംഗത്തെത്തിയത്.
Also Read; കടുത്ത ചൂടിലും മൃഗങ്ങളെ മാറ്റുന്നു. ഉപദേശകസമിതിയില്‍ എതിര്‍പ്പ്
പൊതുവില്‍ സംസാരിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാഷ്ട്രീയവും സംസാരിച്ചു കൂടാതെ മറച്ചു വെക്കേണ്ട ഒരു കാര്യവും ധാരണയില്‍ ഉണ്ടാക്കിയിട്ടില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ഒരു നേതാവല്ല അതിന്റെ പേരില്‍ അല്ല പോയതെന്നും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ പോയത്. പത്രവാര്‍ത്തകളില്‍ കാണുന്നതുപോലെ ബിജെപിയില്‍ പോകാനോ മെമ്പര്‍ഷിപ്പ് എടുക്കാനോ ഉദ്ദേശിക്കുന്നില്ല. ഇന്നുവരെ പാര്‍ട്ടിക്കെതിരെ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് ശേഷം പ്രകാശ് ജാവദേക്കറെ കണ്ടതാണ് പ്രശ്നമായതെന്നും രാജേന്ദ്രന്‍ പറഞ്ഞു. അതിനാല്‍ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഈ അവസരത്തില്‍ വേണ്ടായിരുന്നുവെന്ന് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും എന്ന് ചിന്തിക്കാതെ പോയി. പ്രകാശ് ജാവദേക്കര്‍ ബിജെപിയിലേക്ക് ക്ഷണിച്ചുവെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം