കെജ്രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഐടിഒ ജംഗ്ഷനില്‍ വന്‍സംഘര്‍ഷം നടന്നു. ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തുന്നത്. ഡല്‍ഹി മന്ത്രിയായ അതീഷി മര്‍ലീനയെയുള്‍പ്പടെ നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനകം തന്നെ നഗരത്തിനകത്ത് വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനടക്കം വിവിധ നേതാക്കള്‍ പ്രതിഷേധ സ്ഥലത്തെത്തുമെന്നാണ് വിവരം.
Also Read ; കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കെജ്രിവാളിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും രാഹുല്‍ വാഗ്ദ്ധാനം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പത്ത് മണിയോടെ രാഹുല്‍ കെജ്രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപിന്തുണ നല്‍കുന്ന കാര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം