ജയിലില്‍ നിന്ന് ഭരണം നടത്താന്‍ കെജ്രിവാളിന് സാധിക്കുമോ? കേന്ദ്രം ഇടപെടുമോ? നിയമം ഇങ്ങനെ
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഭരണം തുടരുമെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അറസ്റ്റിലായ മുഖ്യമന്ത്രിക്ക് ജയിലില്‍ വച്ച് ഭരണം നടത്താന്‍ സാധിക്കുമോ, നിയമവശം എന്താണ്…?
Also Read ; ബി ജെ പിയുടെ നാലാംഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ രാധികാ ശരത് കുമാര്‍; വിരുദനഗറില്‍ നിന്ന് മത്സരിക്കും
ജയിലില്‍ കഴിയുന്ന വേളയില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അരവിന്ദ് കെജ്രിവാളിന് നിയമ പ്രകാരം തടസമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാനും മൊത്തം സംവിധാനം ചലിപ്പിക്കുന്നതിന് മുന്നില്‍ നില്‍ക്കാനും പ്രയാസം നേരിടും. അതിനെല്ലാം പുറമെ ഡല്‍ഹിയുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ജയില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ യോഗം ചേരാനുള്ള അവസരമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദവിയില്‍ കെജ്രിവാള്‍ തുടരുന്നത് ഭരണ കാര്യങ്ങളെ ബാധിക്കും.
ആഴ്ചയിലെ രണ്ട് കൂടിക്കാഴ്ചകളില്‍ കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി സംസാരിക്കാന്‍ അവസരം ലഭിക്കുമെന്ന് തിഹാര്‍ ജയില്‍ മുന്‍ നിയമ ഓഫീസര്‍ സുനില്‍ ഗുപ്ത പറയുന്നു. അതേസമയം, കേന്ദ്രഭരണ പ്രദേശമാണ് ഡല്‍ഹി. തിരഞ്ഞെടുക്കുന്ന നിയമസഭയുണ്ട് എന്നതാണ് പ്രത്യേകത. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ലഫ്. ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ഇദ്ദേഹത്തിന് വലിയ അധികാരമാണുള്ളത്. ഏത് കെട്ടിടവും ജയിലാക്കി മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ക്ക് സാധിക്കും. കെജ്രിവാളിന് ഇത്തരത്തില്‍ ഏതെങ്കിലും സൗകര്യം ലഫ്. ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രി പദവിയില്‍ സുഗമമായി തുടരാന്‍ സാധിക്കും. ലഫ്. ഗവര്‍ണര്‍ അങ്ങനെ ചെയ്യാന്‍ സാധ്യത വളരെ കുറവാണ്.
കെജ്രിവാള്‍ മുഖ്യമന്ത്രി പദവി ഒഴിയില്ല എന്ന് എഎപി ആവര്‍ത്തിക്കുന്നു. മന്ത്രിസഭയിലെ പ്രമുഖയായ അതിഷി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. പ്രതിഷേധം സംഘടിപ്പിച്ചതിന് അതിഷിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനുള്ള സാധ്യതയുണ്ട്. നിയമ വിദഗ്ധരുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തി എന്നാണ് വിവരം. ഡല്‍ഹി ബിജെപി നേതൃത്വം കെജ്രിവാളിനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കണമെന്ന ലഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടു. അറസ്റ്റിലായ ഡല്‍ഹിയിലെ മുഖ്യമന്ത്രിയെ നീക്കാനും സസ്പെന്റ് ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ വഴി ആരാഞ്ഞേക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം