പെട്രോള്‍ പമ്പിലെ ആത്മഹത്യ; ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Also Read ; KSEB യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പില്‍ ഷാനവാസ് സ്‌കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നം ആരംഭിക്കാന്‍ കാരണം. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരന്‍ നിരസിക്കുകയും കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാല്‍ വലിയ അപകടം ഒഴിഞ്ഞുപോയെന്നും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. ഷാനവാസിനെ ഉടന്‍ തന്നെ മെറീന ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം