‘നീതി കിട്ടുമോ എന്ന് സംശയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍’ ; ആരോപണവുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് പിന്നാലെ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നീതികിട്ടുമോ എന്ന ആശങ്കപ്രകടിപ്പിച്ച് കുടുംബം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു. കേസിലെ തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു.
Also Read ;ആടുജീവിതം പുറത്തിറങ്ങുന്നതിന് മുമ്പ് നജീബിന് ദുഃഖവാര്‍ത്ത; നജീബിന്റെ കൊച്ചുമകള്‍ മരിച്ചു
‘പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പോലീസ് അന്വേഷണവുമില്ല, സിബിഐ അന്വേഷണവുമില്ല. ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോള്‍ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസ് തേച്ച് മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. വി.സിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും’ സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കി.
Join with metro most :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം