വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നാലും ഇനി വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഇനി ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഫോട്ടോ പതിച്ച വോട്ടര്‍ ഐഡി കാര്‍ഡാണ് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്).
പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. വോട്ടര്‍ ഐഡി കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ആവശ്യം വന്നാല്‍ ഉടനടി വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. e-EPIC service എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പിഡിഎഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഫോണില്‍ സേവ് ചെയ്ത് വെക്കുന്നതിനൊപ്പം ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യാം. ഇതേ കോപ്പി പ്രിന്റ് ചെയ്ത് കയ്യില്‍ സൂക്ഷിച്ചാലും മതി വോട്ട് ചെയ്യാന്‍.
https://nvsp.in എന്ന വെബ്സൈറ്റ് വഴിയാണ് വോട്ടര്‍ ഐഡി കാര്‍ഡിന്റെ പിഡിഎഫ് രൂപം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇതിനായി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറോ ഫോം റഫറന്‍സ് നമ്പറോ നല്‍കിയാല്‍ മതി. ഇതോടെ ഫോമിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍തെളിഞ്ഞുവരും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം