വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ
മൂന്നാര്‍: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച് ആന ഗതാഗത തടസ്സമുണ്ടാക്കുകയും കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിടുകയും ചെയ്തിരുന്നു. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോള്‍ പോസ്റ്റിന് സമീപമാണ് ആന നിലയുറപ്പിച്ചത്. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍.ആര്‍.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങള്‍ ആക്രമിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ മദപ്പാട് മാറി ശാന്ത സ്വഭാവത്തിലേക്ക് എത്തിയെന്നാണ് വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി. ബസിന് സമീപം പടയപ്പ എത്തിയെങ്കിലും വാഹനം ആക്രമിക്കാതെ ഭക്ഷണം പരതുകയാണുണ്ടായത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































