ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതുടര്‍ന്ന് പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കെത്തിയ ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആഹ്വാനം ചെയ്തു.
കേജ്രിവാളിനെ അറസ്റ്റ് ചെയ്ത രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ടായെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ വസതിയ്ക്ക് ചുറ്റും പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ചില മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also Read ; സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷം
അതേസമയം, കേജ്രിവാള്‍ രാജിവയ്ക്കണമെന്നും,’ജയിലില്‍ നിന്ന് ജോലി’ ചെയ്യുന്നെന്നും ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നിന്ന് ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു മാര്‍ച്ച് നയിക്കുന്നത് ഡല്‍ഹി പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവയാണ്.
ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ‘ഇതാണോ ജനാധിപത്യം? തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ പിടിച്ചെടുത്തു. ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകില്ല.’- അദ്ദേഹം പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം