#india #Top News #Trending

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271 ആയി ഉയര്‍ന്നു. അതില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 94 പുതിയ ശതകോടീശ്വരന്‍ അവരുടെ മൊത്തം സമ്പത്ത് ഒരു ലക്ഷം കോടി ഡോളറും. ഹുറൂണ്‍ ഇന്ത്യയാണ് ശതകോടീശ്വരന്‍മാരുടെ ഇപ്പോഴത്തെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരില്‍ ഒരാള്‍ അതായത് സമ്പത്തില്‍ 40 ശതമാനമാണ് വര്‍ധന.

Also Read ; അരലക്ഷം കടന്ന് സ്വര്‍ണവില; ഞെട്ടലില്‍ ഉപഭോക്താക്കള്‍

കൂടാതെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സമ്പന്നന്‍. ആഗോള സമ്പന്നരുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് അദാനി. 2023-ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഈ വര്‍ഷം സമ്പത്തില്‍ 3,300 കോടി ഡോളറാണ് വര്‍ദ്ധനവ് .
യുഎസിനുശേഷം ഏറ്റവും കൂടുതല്‍ പുതിയ ശതകോടീശ്വരന്‍മാരുള്ള രാജ്യം ഇന്ത്യയാണ്. ബെയ്ജിംഗിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്‍മാരുടെ തലസ്ഥാനമായി മുംബൈ മാറിയിട്ടുണ്ട്.
പാം ബീച്ച്, ഇസ്താംബുള്‍, മെക്‌സിക്കോ സിറ്റി, മെല്‍ബണ്‍ എന്നിവയും 30 നഗരങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉള്ളത് 119 പേര്‍, തൊട്ടുപിന്നില്‍ 97 ശതകോടീശ്വരന്‍മാരുമായി ലണ്ടനാണുള്ളത്.

ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ കയ്യിലാണ് രാജ്യത്തെ സമ്പത്തിന്റെ 39.5 ശതമാനവും ഉള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ സാമ്പത്തിക അസമത്വം വര്‍ധിപ്പിച്ചത് ആശങ്കയുളവാക്കുന്ന ഒന്നായതിനാല്‍ രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം വരും സമ്പന്നര്‍. ഇന്ത്യയിലെ ജനസംഖ്യയുടെ 64.6 ശതമാനം സമ്പത്തും കയ്യാളിയിരിക്കുന്നത് ഈ സമ്പന്നര്‍ തന്നെയാണ് ഏറ്റവും രസകരം ഒരു ശതമാനം മാത്രം വരുന്ന ശതകോടീശ്വരന്‍മാര്‍ ഇതില്‍ 40 ശതമാനവും കയ്യാളിയിരിക്കുകയാണ്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *